25-April-2023 -
By. Business Desk
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫൈന്‍ ജൂവലറി ബ്രാന്‍ഡായ മിയ ബൈ തനിഷ്‌ക് തങ്ങളുടെ ഏറ്റവും പുതിയ ശേഖരമായ നേച്ചര്‍സ് ഫൈനെസ്റ്റ് വിപണിയിലവതരിപ്പിച്ചു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍, നഗര പാര്‍ക്കുകള്‍, നഗര വനങ്ങള്‍ എന്നിവയുടെ ഭംഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 100 ശതമാനം പുനരുപയോഗം ചെയ്ത സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ മള്‍ട്ടികളര്‍ പാലറ്റ് ശേഖരം നഗരങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിയോടുള്ള യഥാര്‍ത്ഥ ആദരവാണെന്ന് പുതിയ ശേഖരം അവതരിപ്പിച്ചുകൊണ്ട് മിയ ബൈ തനിഷ്‌കിന്റെ ബിസിനസ് ഹെഡ് ശ്യാമള രമണന്‍ പറഞ്ഞു. മിയയുടെ നേച്ചര്‍ ഫൈനെസ്റ്റ് ശേഖരം സുസ്ഥിരതാ മാനദണ്ഡങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട്, ട്രെന്‍ഡ് ജെംമായ എമറാള്‍ഡില്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. വായുസഞ്ചാരമുള്ള മാര്‍ക്വീസ് ആകൃതി ക്രമീകരണങ്ങളും നഗരദൃശ്യങ്ങളില്‍ നിന്നുള്ള സ്‌റ്റൈലൈസ്ഡ് ചെടികളോട് സാമ്യമുള്ള ഗംഭീരമായ സ്വിംഗിംഗ് ലൈനുകളും നേച്ചര്‍സ് ഫൈനെസ്റ്റ് ശേഖരത്തെ യഥാര്‍ത്ഥ മാസ്റ്റര്‍പീസ് ആക്കുന്നു.
തോങ്ങ് ബ്രേസ് ലെറ്റുകളും വലിയ എമറാള്‍ഡ് ഇയര്‍ കഫുകളും ആണ് ഈ ശേഖരത്തിലെ ഷോപീസുകള്‍. ലളിതവും പ്രൗഡവുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആഭരണങ്ങള്‍ വലിപ്പം തോന്നിക്കുന്നതും ചെയിന്‍ അടിസ്ഥാനമാക്കിയുള്ളതും പുതുതലമുറ സ്ത്രീകള്‍ക്കിടയില്‍ വളരെ ജനപ്രിയവുമാണ്. നീളമേറിയ, ബാഗെറ്റ് ആകൃതിയിലുള്ള ഈ എമറാള്‍ഡ് ആഭരണങ്ങള്‍ ഏത് വേനല്‍ക്കാല വസ്ത്രത്തിനും അനുയോജ്യമായ കൂട്ടിച്ചേര്‍ക്കലാക്കി മാറ്റുന്നു. ഉപയോക്താക്കളെ ശാന്തിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കും വിധമാണ് ഈ ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തിരക്കുപിടിച്ച സംസ്‌കാരവും നഗര സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതോടെ, മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശുദ്ധമാക്കുവാനും പുനരുജ്ജീവിപ്പിക്കാനും പ്രകൃതി മികച്ച അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും ശ്യാമള രമണന്‍ പറഞ്ഞു. പ്രകൃതിദത്തമായ മരതകങ്ങളുള്ള ഞങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ നഗര കോണ്‍ക്രീറ്റ് കാടിനെയും ചുറ്റുപാടുകളെയും ഹരിതാഭമാക്കുന്നതില്‍ അഭിനിവേശമുള്ള പുതിയ തലമുറയുടെ പ്രതിനിധാനമാണെന്നും അവര്‍ പറഞ്ഞു.